ക്രൂശിലെ സ്നേഹം എന്നും ആനന്യം
മർത്യനെ വീണ്ടെടുത്ത സ്നേഹം
ആഴിയിൻ ആഴം പോൽ അഗാധ സ്നേഹം
ആരിലും ഉന്നത സ്നേഹം
Verse 2
നീറുമെൻ മാനസം കാണുന്നനേരം
ചാരെ അണയുന്ന സ്നേഹം
മാറയെപോലും മാധുര്യമക്കുന്ന
മന്നവ തന്നുടെ സ്നേഹം
നിത്യം മോദമായ് പാടുന്നു ഗീതം
Verse 3:
വേഗം വരുമെന്നരുൾ ചെയ്ത സ്നേഹം
ലോകൈക നാഥന്റെ സ്നേഹം
അകതാരിൽ ഉയരുന്ന സ്തുതി സ്തോത്രയാഗങ്ങൾ
അനുപമ നാഥനു നൽകാൻ
എന്നും ആശയാൽ പാർക്കുന്നു ധരയിൽ