LyricFront

Krushile snehathepoloru

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹം വേറെ ഇല്ല ഈ മരുവിൽ വർണ്ണിപ്പാൻ സാധ്യമല്ല ആ മഹൽ സ്നേഹം അളക്കുവാൻ പ്രയാസമാണതിൻ വലുപ്പം(2)
Verse 2
ദിവ്യ സ്നേഹം പാവന സ്നേഹം ക്രൂശിലെ സ്നേഹം നിത്യസ്നേഹം(2)
Verse 3
പാപിയെ നേടുവാൻ എൻ കർത്തനേശു സ്വന്ത ജീവൻ ബലിയായ് അർപ്പിച്ചുവല്ലോ ആ മഹൽ ത്യാഗത്തെപ്പോലൊരു ത്യാഗം വേറെ ഇല്ല ഈ ഉലകമതിൽ(2) ദിവ്യ...
Verse 4
മർത്യനെ നേടുവാൻ എൻ പ്രിയ യേശു സ്വന്ത രക്തം മുഴുവൻ ചൊരിഞ്ഞുവല്ലോ ആ മഹൽ സ്നേഹത്തെപ്പോലൊരു സ്നേഹം വേറെ ഇല്ലാ ധരണിയതിൽ(2) ദിവ്യ...
Verse 5
ലോകത്തെ രക്ഷിപ്പാൻ എൻ താതനേശു പീഡകൾ സഹിച്ചു കാൽവറിയിൽ ആ ദിവ്യസ്നേഹത്തെപോലൊരു സ്നേഹം വേറെ ഇല്ലാ ക്ഷോണിയതിൽ (2) ദിവ്യ....
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?