ക്രൂശിലെ സ്നേഹത്തിൻ ആഴമോർത്താലെൻ
ഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നു (2)
യോഗ്യത ഒന്നും എന്റെ മേൽ ഇല്ലല്ലോ
യേശുവിൻ കൃപയൊന്നു മാത്രം-എന്നാശ്രയം
യേശുവിൻ കൃപയൊന്നു മാത്രം (2)
Verse 2
ആഴങ്ങളേറും ജീവിത യാത്രയിൽ
ആർദ്രമാം നിൻ സ്നേഹം നുകർന്നില്ലേ(2)
ആരിലും ശ്രേഷ്ഠമാം എന്നെ കരുതുവാൻ
യോഗ്യത എന്നിൽ എന്തുള്ളൂ (2) ക്രൂശിലെ...
Verse 3
ഈ മരുയാത്രയിൽ വാടി തളരുമ്പോൾ
മാർവ്വോടണയ്ക്കും അരുമ സ്നേഹം (2)
ഏഴയെ തേടിയ സ്നേഹമതോർക്കുമ്പോൾ
യോഗ്യത എന്നിൽ എന്നുള്ളൂ (2) ക്രൂശിലെ...