LyricFront

Krushinmel krushinmel kaanunnatharitha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന താരിതാ പ്രാണനാഥൻ പ്രാണനാഥൻ എൻപേർക്കായ് ചാകുന്നു
Verse 2
ആത്മാവേ പാപത്തിൻ കാഴ്ച നീ കാണുക ദൈവത്തിൻ പുത്രാ നീ ശാപത്തിലായല്ലോ
Verse 3
ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ
Verse 4
പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോ ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി
Verse 5
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
Verse 6
പാപത്തിൻ ശോധന ഭീമമായ് വരുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
Verse 7
പാപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
Verse 8
ശത്രുത്വം വർദ്ധിച്ചാൽ പീഢകൾ കൂടിയാൽ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
Verse 9
ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ ദൈവത്തിൻ പുത്രൻ ഈ സാധുവെ സ്നേഹിച്ചു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?