LyricFront

Krushithanam en Yeshu enikkay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശിതനാം എൻ യേശു എനിക്കായ് അനുവദിച്ച ക്രൂശെ വഹിക്കുന്നു ഞാൻ എനിക്കെന്റെ യേശു മതി എൻ യേശുവിൻ പാത മതി
Verse 2
നാൾ തോറും എൻ ക്രൂശു വഹിച്ചു ഞാൻ പോകും നാഥന്റെ കാൽപ്പാടുകളിൽ ഞാൻ നടക്കും ലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാ ലോകം തരും സ്ഥാനം വേണ്ടാ നാഥന്റെ പാത മതി
Verse 3
പരുപരുത്ത പാറപ്പുറങ്ങളിലൂടെ കൂരിരുൾ മൂടിയ താഴ്വരകളിലും പോകും ഞാൻ ഗുരുവിൻ പിൻപേ മതിയെന്നു ചൊല്ലുവോളം ക്രൂശിതനാം...
Verse 4
ഓട്ടം തികക്കേണം എൻ വിളിക്കൊത്തതായ് നല്ലദാസൻ എന്ന പേർവിളി കേൾക്കണം ലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാ ലോകം തരും സ്ഥാനം വേണ്ടാ നാഥന്റെ പാത മതി
Verse 5
പിന്നിൽ നിന്നുയരും തേങ്ങലുകൾക്കോ മുന്നിൽ എതിരായ് വരും ആയുധങ്ങൾക്കോ; സാധ്യമല്ലൊരുനാളും എന്നെ ക്രിസ്തുവിൽ നിന്നകറ്റാൻ ക്രൂശിതനാം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?