കുടുംബം... കുടുംബം...
കൂടുമ്പോൾ ഇമ്പം കുടുംബം...
അത് ദൈവത്താൽ സ്ഥാപിതമാം...
അത് ദൈവത്തിൻ സ്ഥാപനമാം...
ദൈവം വസിക്കും കുടുംബം
അത് സ്വർഗീയ സന്തോഷമാം
ദൈവം വസിക്കും കുടുംബം
അത് പവിത്രമാം ഭവനം... കുടുംബം....
Verse 2
ദൈവം യോചിപ്പിച്ചതിനെ
മനുഷ്യർ വേർപിരിച്ചീടരുതേ
ദൈവം കൂട്ടിച്ചേർത്തതിനെ
മനുഷ്യർ വേര്പിരിച്ചീടരുതേ.
ആമേൻ ..ആമേൻ ...ആമേൻ
അന്ന്യോന്യം സ്നേഹിപ്പീൻ
സഹിഷ്ണത കണിപ്പീൻ
വിശ്വസ്തരായിരിപ്പീൻ
ആമേൻ... ആമേൻ... ആമേൻ
Verse 3
സ്നേഹം ദീർഘമായി ക്ഷമിച്ചീടുന്നു
സ്നേഹമില്ലെങ്കിലോ ഏതുമില്ല
സ്നേഹം സകലതും സഹിച്ചിടുന്നു
സ്നേഹം സകലതും പൊറുത്തിടുന്നു
ആമേൻ ..ആമേൻ ...ആമേൻ
സ്നേഹമില്ലെങ്കിലോ
ചിലമ്പുന്ന ചെമ്പോ
മുഴങ്ങും കൈത്താമാം
ആമേൻ.. ആമേൻ.. ആമേൻ