LyricFront

Kurisheduthen nalla manassode

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ എന്നെ ഒരുക്കിടുന്നെ എന്നെ വിളിച്ചവനായ് എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
Verse 2
വീടും വിടുന്നേ എന്റെ നാടും വിടുന്നേ എന്റെ വീട്ടിലെത്തുവാൻ സ്വർഗ്ഗ-നാട്ടിലെത്തുവാൻ വാസമൊരുക്കിടുമ്പോൾ പ്രിയനിറങ്ങി വരും എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
Verse 3
വഴി വിദൂരം യാത്ര അതികഠിനം പരിശോധനയുണ്ടെ പരിഹാസവുമുണ്ടെ പാരം ക്ലേശമേറ്റ നായകൻ കൂടെയുണ്ടല്ലോ എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
Verse 4
രോഗമുണ്ടെന്നാൽ സൗഖ്യദായകനുണ്ട് ബലഹീനതയെന്നാൽ ശക്തിദായകനുണ്ട് പരിതാപമില്ലഹോ പരൻ യേശുവുള്ളതാൽ എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
Verse 5
എന്റെ ക്രൂശു ഞാനെടുത്തെന്റെ വഴിയേ - വിട്ടു തന്റെ ശിഷ്യനാകുവാൻ തന്റെ വഴിയേ എന്നും പിൻഗമിക്കുമേ എന്റെ യേശുവിനെ എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
Verse 6
ഞാനും എനിക്കുള്ളതും യേശുവിനത്രെ എന്റെ ജീവനെയും ഞാനിന്നു പകച്ചിടുന്നേ നിത്യജീവനായി ലാക്കിലോടിയെത്തുമെ എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?