LyricFront

Kurishin nizalathilirunnu mama

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേ
Verse 2
പാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ച യേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെ
Verse 3
മരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറും മരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളും
Verse 4
കഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽ തിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻ
Verse 5
മഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തു അനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെ
Verse 6
നഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽ
Verse 7
അടവിതരുക്കളിനിടയിൽ... എന്നരീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?