LyricFront

Kurishin nizhalil thalachaychanudinam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കുരിശിൻ നിഴലിൽ തലചായ്ചനുദിനം വിശ്രമിച്ചിടുന്നടിയൻ(2) കുരിശിൻ സ്നേഹത്തണലിൽ കൃപയിൻ ശീതളനിഴലിൽ പ്രാണപ്രിയന്റെ തൃക്കഴലിൽ(2) കാണുന്നഭയമെന്നഴലിൽ(2)
Verse 2
പാപഭാര ചുമടെടുത്തവശനായ് തളർന്നൊരെൻ ജീവിതമേ(2) തളർന്നൊരെൻ ജീവിതം കുരിശിൻ തണലിൽ ശാന്തി കണ്ടതിനാൽ തളരാതിനി വാനവിരിവിൽ(2) ചിറകടിച്ചുയർന്നിടും വിരവിൽ(2)
Verse 3
സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മൽ ക്ലേശം മറന്നിടും ഞാൻ(2) തിരുമൊഴിയാനന്ദനാദം തേനിലും മധുരം തൻവേദം തരുമെനിക്കനന്തസമ്മോദം(2) തീർക്കുമെൻ മാനസഖേദം(2)
Verse 4
ഏതു ഘോരവിപത്തിലും ഭയന്നിടാതവനിൽ ഞാനാശ്രയിക്കും(2) അവനിലെന്നാശ്രയമെന്നാൽ അവനിയിലാകുലം വന്നാൽ അവശതയണയുകിലന്നാൾ(2) അവൻ തുണയരുളിടും നന്നായ്(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?