LyricFront

Kuruki njarangi kaathirikkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കുറുകി ഞരങ്ങി കാത്തിരിക്കും കുറുപ്രാവേ നിൻ ഇണ വരാറായ് (2)
Verse 2
ആരും മരുവിൽ ഒരു തുണയില്ലെന്ന് ഒരു ഉരുവും നീ നിനയരുതേ ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ കരുതിയതെല്ലാം നിനക്കല്ലയോ
Verse 3
നാടും വീടും കൂടുള്ളോർ വെടിയും ഇടുക്കമീ പാത നീ കടന്നീടേണം മടുത്തിടാതെ സ്ഥിരത വിടാതെ ഒടുക്കംവരെ നീ സഹിച്ചീടേണം
Verse 4
കറ വാട്ടം കളങ്കം മാലിന്യമെന്യേ നിറതേജസ്സോടെ മുൻ നിറുത്തിടാൻ പാറയാം പ്രീയൻ നിനക്കായ് പിളർന്ന മറവിൽ നീയിരുന്നു പൂർണ്ണയാകാം
Verse 5
ഇഹപര മഹിമ അഖിലവുമൻപായ് സഹജെ നിനക്കായ് കരുതിയവൻ കാഹള നാദം ശ്രവിക്കേ നീ പറക്കും മോഹന നിമിഷം ആഗതമായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?