LyricFront

Kuthicchu paayunna maanakoottm pole

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കുതിച്ചു പായുന്ന മാൻകൂട്ടം പോലെ ഒഴുക്കിൽ നീന്തിടുന്ന മീൻകൂട്ടം പോലെ (2) യേശുവിൻ കുഞ്ഞുങ്ങൾ ഞങ്ങൾ പാടിടും കൂട്ടമായ് ഇന്നുമെന്നും എന്നുമെന്നും വാഴ്ത്തീടും സ്തുതിച്ചിടും (2)
Verse 2
കൂ കൂ കൂ കുയിലുപാടും പീലികാട്ടി മയിലുമാടും യേശുവിന്നു പാടിടാം നമ്മളും കുരുത്തോല കയ്യിലേന്തി ഹോശന്നാ പാടിപ്പാടി രാജരാജനേശുവിന്നാർപ്പിടാം പാടും ഞങ്ങളെന്നുമെന്നും യേശു രക്ഷകൻ പോകും ഞങ്ങളങ്ങുമിങ്ങും യേശുവിന്റെ കൂടെയെന്നും
Verse 3
പത്തു കുഷ്ടരോഗികൾക്ക് സൗഖ്യമേകി യേശുനാഥൻ ഒരുവൻ വന്നു നന്ദിപാടി വേഗം നന്ദിയുള്ള ഉള്ളത്തോടെ ലോകമെങ്ങും പോയി നാമും നല്ലവാർത്ത ചൊല്ലിടാം കൂട്ടരേ ( പാടും ...)
Verse 4
പറപറാന്നു പറപറക്കും പറവപോലെ- പാടിയാർക്കും ഞാൻ എന്നുമീ കളകളന്നു കരകവിഞ്ഞു ഒഴുകിയെത്തു- മരുവിപോലെ ഞാൻ ഇളകിടും കുളിരു നൽകി തഴുകിയെത്തും കുഞ്ഞു കുഞ്ഞു തെന്നലായി ഞാൻ വീശിടും മാമലെക്കു മേലെ നിൽക്കും മഞ്ഞു മാനമേഘം പോലെ ഞാൻ ചെയ്തിടും
Verse 5
എൻ പാട്ടിൻ ഈണമെൻ കാതിൽ യേശുവോതിടും നേരമെൻ സർവ്വവും (കുതിച്ചു)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?