LyricFront

Lakshopa laksham doothar sevithanithaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലക്ഷോപലക്ഷം ദൂതർ സേവിതനിതാ യോഹന്നാൻ വെളിപ്പാൽ കണ്ടപോൽ മേഘരൂഢനായ് വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ
Verse 2
തുറക്കപ്പെട്ട കിഴക്കേവാതിലിലുടെ സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ
Verse 3
ഖെറുബുകൾ സാറാഫുകൾ ദൂതരിവർ സ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർ വാനിൽ വാനിൽ വരുന്നു ശീഘ്രമായ്
Verse 4
ആർത്തു പാടുന്നോർത്തു കേൾക്കുവിനത് വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കൊത്തതാം ഒലി വാനിൽ വാനിൽ അതിഗംഭീരമായ്
Verse 5
നിത്യ യൗവ്വനത്തിൽ കിരീടം ചൂടി ജയ സന്തോഷത്താൽ കതിരൊളി ചിന്നും നേത്രദ്വയങ്ങളാൽ വാനിൽ വാനിൽ ദ്യുതി പരക്കുന്നു
Verse 6
വിജയശ്രീയാൽ പ്രസന്നത ഏറും ഏറും മധ്യസ്ഥതയിൽ നിന്നു മാറീട്ടരുമനാഥൻ താൻ വാനിൽ വാനിൽ അതിപ്രസന്നമായ്
Verse 7
രഥങ്ങളുടെ ഗംഭീരാരവം അതാ ദൂതസംഘത്തിൻ ചിറകടിക്കൊത്തു മുഴങ്ങുന്നു സദാ വാനിൽ വാനിൽ ധ്വനി പ്രഘോഷമായ്
Verse 8
ദൈവത്തിന്റെ കാഹളധ്വനി ധ്വനി രാജാധിരാജനാം സുതനിൽനിന്നു താൻ പുറപ്പെടുന്നിതാ വാനിൽ വാനിൽ അതിഗംഭീരമായ്
Verse 9
മണ്ണിലുറങ്ങുന്നതാം വൃതർ വൃതർ ഇതിമുഹൂർത്തത്തിലുയിർത്തെഴുന്നതി പ്രസന്നവദനരായ് ശീഘ്രം ശീഘ്രം അതിസമ്മോദരായ്
Verse 10
തന്നെ നോക്കി പാർത്തിടും ജനം ജനം കാഹളധ്വനി കേൾക്കും മാത്രയിൽ വാനിൽ പൂകുമേ മോദാൽ മോദാൽ വാനിൽ പൂകുമേ
Verse 11
ഇവിടെക്കയറി വരുവീനെന്നുള്ള വിളി- കേട്ടിട്ടാശ്വാസം ലഭിക്കുവാൻ ചെവികൊതിക്കുന്നുഗ്രമായ് കേൾപ്പാൻ കേൾപ്പാൻ കൊതിക്കുന്നുഗ്രമായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?