ലോകം ഏതും യോഗ്യമല്ലല്ലോ
ഭക്തർക്കീ ഭൂവതിൽ പാർപ്പാൻ
പാപം പെരുകിടുന്നേ ശാപം പെരുകിടുന്നേ
ദൈവത്തെ മറന്നു ജനം ഓടിടുന്നേ
Verse 2
പാപശാപരോഗം ദുഃഖം വേദനകൾ എല്ലാം നീക്കി
പാപക്ഷമ നൽകിയോനെ ഓർക്കുന്നുണ്ടോ നീ
ക്രൂശിൽ തൂങ്ങി രക്ഷ നൽകി നിത്യ ജീവൻ ദാനം ചെയ്ത
കർത്തനെ നീ മറന്നീടല്ലേ ജീവിതപാതെ
Verse 3
വിശ്വാസ പരിശോധനയിൽ തെല്ലും പതറിടല്ലേ
കർത്തൻ നാമത്തെ മുറുകെ നമ്മൾ പിടിച്ചു കൊള്ളണമെ
അഗ്നി പരിശോധനയിലും കർത്തൻ വരും ശക്തിയോടെ
ഭക്തിരുടെ നടുവിൽ അവൻ നാലാമനായി