LyricFront

Lokatthe bharicchiduvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലോകത്തെ ഭരിച്ചിടുവാൻ ശാലേമിൻ രാജാധിരാജൻ വരും ഇഹത്തിൽ ലോകത്തെ ഭരിച്ചിടുവാൻ ശാലേമിൻ രാജാധിരാജൻ വരും
Verse 2
ഭരണകൂടങ്ങളെ തകർത്തുടച്ചിടും താൻ ഭരണമോ പുതുതാക്കും അപ്പോൾ രാജാധി രാജാവായി ശ്രീയേശു രക്ഷകൻ നീതിയായി ഭരണം ചെയ്യും (2)
Verse 3
ഇതുവരെ ഭരിച്ചവരിൽ നിന്നും സ്വർഗ്ഗസ്ഥനേറ്റടുക്കും - ഭരണം ശാലേമിൻ രാജനാം തന്നുടെ സുതനെ ഏൽപ്പിക്കും രാജ്യമന്നു- അപ്പോൾ ഇടർച്ചകളകവെ ഇടറി ഓടിടുമേ ശാന്തത മാത്രമത്രെ (2)
Verse 4
എന്തൊരു ശാന്തതയാണീ ലോകം എൻ പ്രിയൻ ഭരിച്ചിടുമ്പോൾ (2) ചെന്നായും കുഞ്ഞാടും പാമ്പുകൾ പൈതങ്ങൾ തമ്മിലോ ശല്യമില്ല അന്ന് ഏവരും സ്വൈര്യമായി വാഴുന്ന കാലമായി ശാലേമിൻ അനുഭവമായി (2)
Verse 5
ഇടയനന്നേകമാകും ആട്ടിൻ കൂട്ടവും ഒന്നാകും (2) ഇതുവരെ പലപല ജാതിയാൽ അറിഞ്ഞവർ യേശുവിലൊന്നാകും - അന്ന് പല വിധ കളറുകൾ കാണുകില്ലാകയാൽ പരനോടു തുല്യരത്രെ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?