LyricFront

Loke njanen ottam thikachu swargga

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലോകെ ഞാനെൻ ഓട്ടം തികച്ചു സ്വർഗ്ഗഗേഹേ വിരുതിന്നായി പറന്നീടും ഞാൻ മറുരൂപമായ് പരനേശുരാജൻ സന്നിധൗ
Verse 2
ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ സദാ സന്നദ്ധരായ് നിന്നിടുന്നേ ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ ഹല്ലേലുയ്യാ പാടിടും ഞാൻ
Verse 3
ഏറെനാളായ് കാണ്മാൻ ആശയായ് കാത്തിരുന്ന എന്റെ പ്രിയനെ തേജസ്സോടെ ഞാൻ കാണുന്നനേരം തിരുമാർവ്വോടണഞ്ഞീടുമേ
Verse 4
നാഥൻ പേർക്കായ് സേവചെയ്തതാൽ താതനെന്നെ മാനിക്കുവാനായ് തരുമോരോരോ ബഹുമാനങ്ങൾ വിളങ്ങീടും കിരീടങ്ങളായ്
Verse 5
നീതിമാന്മാരായ സിദ്ധന്മാർ ജീവനും വെറുത്ത വീരന്മാർ വീണകളേന്തി ഗാനം പാടുമ്പോൾ ഞാനും ചേർന്നുപാടിടുമേ
Verse 6
കൈകളാൽ തീർക്കപ്പെടാത്തതാം പുതുശാലേം നഗരമതിൽ സദാകാലം ഞാൻ മണവാട്ടിയായ് പരനോടുകൂടെ വാഴുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?