LyricFront

Maayayaya lokam sarvavum maayayude

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മായയായ ലോകം സർവ്വവും മായയുടെ മായയേ കായവും സൗഭാഗ്യവും ആദായമെല്ലാം മായയേ
Verse 2
ഒന്നുമില്ലാതെ വന്നതുപോൽ ഒന്നുമില്ലാതെ പോകുമേ മന്നിലെ സൗഭാഗ്യമെല്ലാം വിട്ടകന്നു പോകണം
Verse 3
മാതാപിതാ സോദരരും ഭാര്യയും തനുജരും മാനമേറും സ്നേഹിതരും മായയുടെ മായയേ
Verse 4
ധാന്യവും ധനലാഭവും വിശിഷ്ട പീടിക മാളിക കീർത്തിയേറിയ ദേഹമെല്ലാം ശൂന്യമായി പോകുമേ
Verse 5
മായയായ ചിന്ത നീക്കി കാര്യമായ യേശുവെ വീര്യമോടെ സേവ ചെയ്താൽ മായയെല്ലാം നീങ്ങിപ്പോം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?