LyricFront

Madhuram madhuram manoharam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മധുരം മധുരം മനോഹരം നൽ തേനിലും മധുരം തിരുവചനം
Verse 2
മേൽത്തരമാം പൊൻ അതിനോടതുല്യം തങ്കവുമതിനോടു സമമല്ല മധുരം…
Verse 3
പാതയിൽ ശോഭിത ദീപവുമതായീ കൂരിരുൾ ആകെയകറ്റീടും മധുരം…
Verse 4
അരിയോടു പൊരുതാൻ അരികിൽ മരുവും ശരിയാം ഉടവാൾ അതു നൂനം മധുരം…
Verse 5
രിപുവാം പാമ്പിൻ ദംശനമേറ്റു മരിച്ചോർക്കെല്ലാ-മുയിരേകും മധുരം…
Verse 6
വഴിയറിയാതെ ഉഴലും മർത്യന് തെളിവായ് മാർഗ്ഗം വെളിവാക്കും മധുരം…
Verse 7
ആത്മ വിശപ്പാൽ വലയുന്നോർക്ക് ഭക്ഷണമാകും മന്നായിത് മധുരം...
Verse 8
അദ്ധ്വാനിക്കും മനുജർക്കഖിലം ആശ്വാസത്തിന്നുറവിടമാം മധുരം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?