LyricFront

Madhyavaanil mahaadhvani

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മദ്ധ്യവാനിൽ മഹാധ്വനി മുഴങ്ങീടാറായി മൽ പ്രിയനാം നൽ കാന്തൻ വന്നീടാറായ് നശ്വരമല്ലോ ഈ ഭൂവാസം അനശ്വരമല്ലോ ആ സ്വർഗീയ വാസം മണവാളനേശു തൻ വരവതിനായി ഒരുങ്ങീടാം സഭയേ തിരു സഭയേ
Verse 2
ആയിരം ആണ്ടുകൾ ആനന്ദപൂർണരായ്‌ ആകവേ വിശുദ്ധരും വാഴുമിഹേ മരണത്തിൻ അധികാരം നിലച്ചീടുമേ കർത്തനാമെൻ യേശുവിൻ അധികാരത്തിൽ Verse 3: പാരിന്റെ നാഥനാം പ്രിയന്റെ നഗരിയിൽ പ്രഭുക്കളായി നാം പരിലസിക്കും ആ നവ യെരുശലേം അതി സുന്ദരം അലംകൃതയായൊരു നവ വധു പോൽ Verse 4: കുഞ്ഞാടിൻ വിളക്കിനാൽ സീയോൻ വിളങ്ങീടും സൂര്യചന്ദ്രൻമാരെക്കാൾ ശോഭയോടെ അരചനാമേശു താൻ വാഴുന്നവിടം മഹത്വവും മാനവും പുകഴു‌മന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?