LyricFront

Mahal sneham mahal sneham para loka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹൽ സ്നേഹം മഹൽ സ്നേഹം പരലോകപിതാവു തൻ മകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ- മകനെ മരിപ്പതിന്നായ്-(3)
Verse 2
സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ് സകലവും നൽകിടുവാൻ പിതാവിനുഹിതമായ്- സകലവും നൽകിടുവാൻ-(3)
Verse 3
ഉലക സ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽ തിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ- തിരഞ്ഞെടുത്തവൻ നമ്മെ-(3)
Verse 4
മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻ മനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ- മനുവേലിൻ നിണം ചിന്തി-(3)
Verse 5
അതിക്രമ മോചനമാമനുഗ്രഹമവനിൽ അനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ- അനുഭവിക്കുന്നു നമ്മൾ-(3)
Verse 6
മരണത്താൽ മറയാത്ത മഹൽ സ്നേഹപ്രഭയാൽ പിരിയാബന്ധമാണിതു യുഗകാലം വരെയും- പിരിയാബന്ധമാണിതു-(3)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?