LyricFront

Mahathbhuthame kalvariyil kanunna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹം മഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപം സർവ്വലോകത്തിൻ ശാപം
Verse 2
ആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേ ആദിപരാ! പാപികളെയോർത്ത നിന്നൻപേ ആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ! ദിവ്യ കാരുണ്യക്കാമ്പേ!
Verse 3
വേദനപ്പെടും മനുജനായവതാരം മേദുര മനോഹരൻ നീ ചെയ്തതിൻസാരം ആരറിയുന്നതിശയമേ നിന്നുപകാരം! തവ സ്നേഹമപാരം!
Verse 4
തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ! തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ! തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ! ദൈവം കൈവിടുകെന്നോ!
Verse 5
സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻ യോഗ്യതയില്-ലഗതിയെനിക്കൽപ്പവുമോർക്കിൽ ഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായി പാപ ശിക്ഷകൾ പോയി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?