LyricFront

Mahathvam en yeshuvinu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹത്വം എൻ യേശുവിനു സ്തോത്രത്തിനും യോഗ്യനെന്നും ആരാധ്യനാം എൻ യേശുനാഥൻ സർവ സ്തുതികൾക്കും യോഗ്യനെന്നും
Verse 2
ആദ്യനും അന്ത്യനും യേശുമാത്രം ഉന്നതനാം എൻ നല്ല നാഥൻ
Verse 3
ചതഞ്ഞ ഓട ഒടിക്കുകില്ല പുകയുന്ന തിരിയേ കെടുത്തുകില്ല വെള്ളത്തിൽ കൂടി നീ കടന്നിടിലും വെള്ളം നിൻ മീതെ കവിയുകില്ല
Verse 4
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാം വാക്കു പറഞ്ഞാൽ മാറുകയില്ല
Verse 5
തള്ളപ്പെട്ടു നീ പോയെന്നാലും താങ്ങുന്ന നാഥൻ നിൻ കൂടെയുണ്ട് മാറോടു ചേർത്തെന്നെ താലോലിക്കും തോളിലെടുത്തെന്നേ ചേർത്തണയ്ക്കും
Verse 6
തള്ളിയ കല്ലിനെ മൂലക്കല്ലാക്കിയ എന്നേശു നാഥന്റെ കരവിരുത്
Verse 7
യിസ്രായേലിൻ പരിശുദ്ധൻ ഇന്നും എന്നും അനന്യനാം പരിശുദ്ധ ദേവൻ വീരൻ അവൻ എന്നും കരുണയുള്ളനാഥൻ
Verse 8
പർവ്വതം മാറും കുന്നുകൾ നീങ്ങും കർത്തൻ ദയയോ മാറുകയില്ല
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?