LyricFront

Mahathvam mahathvamen preya alavillatha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹത്വം മഹത്വമെൻ പ്രീയാ അളവില്ലാത്ത ദാനങ്ങൾ നിമിത്തം ജയത്തോടെന്നെ ഓരോ ദിനവും പുലർത്തുന്ന-നിൻ കൃപകൾക്കു സ്തോത്രം സ്തുതിക്കും ഇനിയും എക്കാലവും നടത്താൻ ശക്തനായവനെ
Verse 2
മഹിമയിൻ-ധനത്തിനൊത്തവിധം ബുദ്ധിമുട്ടെല്ലാം തീർത്ത എൻ ദൈവം ശത്രുവിൻ-മുമ്പിലും എനിക്കായ് മേശയൊരുക്കി ആദരിച്ചതിനാൽ സ്തുതിക്കും ഇനിയും എക്കാലവും നടത്താൻ ശക്തനായവനെ
Verse 3
കഷ്ടങ്ങൾ അനവധിയായി എന്നെ കാണുമാറാക്കിയ ദൈവം രോഗത്തിൽ ദുഃഖത്തിൻ നടുവിൽ സൗഖ്യം തന്നെന്നെ ജീവിപ്പിച്ചതിനാൽ പാടും പ്രിയന്-പ്രിയരിൻ നടുവിൽ-വിടുതലിൻഗാനം
Verse 4
ജീവിക്കും നാളെല്ലാം നിൻഹിതം ചെയ്തു നല്ലൊരു ദാസനായ് തീരാൻ സ്നേഹിക്കു-ന്നവർക്കായിട്ടൊരുക്കും കിരീടങ്ങൾ-അടിയാനും ചൂടാൻ കൃപതാ-പ്രിയനേ-മരുവിൽ ജയമായ്-വേലതികച്ചീടുവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?