മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ;
നിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2)
കളങ്കമറ്റ യേശുവേ കറയില്ലാത്ത കുഞ്ഞാടേ
നിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2)
Verse 2
ഈ ഭൂവിലെ ക്ലേശങ്ങൾ നീങ്ങി ഞാൻ
എന്റെ പ്രീയനോടു ചേർന്നു വാഴ്ത്തിപ്പാടും ഞാൻ(2)
എന്റെ പ്രീയന്റെ വരവിന്റെ
മാറ്റൊലി കേട്ടിടുന്നു നാട്ടിലെങ്ങുമേ (2) മഹത്വ...
Verse 3
നാമും പ്രീയനോടു ചേർന്നങ്ങുവാഴുവാൻ
സമയമേറ്റം ആസന്നമായ് പ്രീയരേ(2)
എൻ സോദരാ സോദരിമാരേ
വേഗം നാം ഒരുങ്ങിടുക പറന്നിടുവാനായ്(2) മഹത്വ...