LyricFront

Mahimayulla parama raajaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹിമയുള്ള പരമ രാജാ! മഹിമയോടിന്ന് നിന്റെ മഹത്വമുള്ള ആലയത്തിൽ എഴുന്നരുളുക
Verse 2
കറ കളങ്കം മാലിന്യങ്ങളൊന്നുമില്ലാതെ-നാഥാ സഭയൊന്നാകെ വിശുദ്ധീകരിച്ചാശിർവദിക്ക മഹി…
Verse 3
പുതിയ ദൂതു സഭയിലിന്നു വെളിപ്പെടുത്തുവാൻ-നിന്റെ പുതിയ ശക്തി പറയും ദാസർക്കരുളിടേണമേ മഹി…
Verse 4
ആദ്യ നൂറ്റാണ്ടിൽ നടന്ന ശക്തികളെല്ലാം-നിന്റെ പരിശുദ്ധമാം സഭയിലിന്നും നടത്തീടേണമേ മഹി…
Verse 5
അത്ഭുതങ്ങൾ അടയാളങ്ങൾ രോഗശാന്തികൾ-സഭയിൽ സ്പഷ്ടമായി കണ്ടിടുവാൻ വാഞ്ചിച്ചിടുന്നേ മഹി…
Verse 6
സഭ കൂടുമ്പോളുള്ളതായ കൃപവരങ്ങളെ-നിന്റെ സഭയിലുള്ള ദാസർ മേൽ നീ പകർന്നിടേണമേ മഹി…
Verse 7
വിശുദ്ധർ കൂട്ടം സഭയൊന്നാകെ ഐക്യമാകുവാൻ-ഞങ്ങൾ വിശുദ്ധരോടു ചേർന്നു നിന്നു പ്രാർത്ഥിച്ചിടുന്നേ മഹി…
Verse 8
സ്തോത്രസ്വരം സഭയൊന്നാകെ മുഴങ്ങിടുവാനായ്-ഇപ്പോൾ സ്തോത്രത്തിനു യോഗ്യനാം നിൻ പാദേ വീഴുന്നേ മഹി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?