LyricFront

Mahonnathaneshuve nisthulananaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹോന്നതനേശുവേ നിസ്തുലനാം നാഥനെ സ്തുതിച്ചു സ്തുതിച്ചു പാടാം ആരാലുമവർണ്ണ്യമാം അതിശയനാമത്തെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
Verse 2
കന്യകയിൽ ജാതനനായ്‌ മന്നിൽ വന്ന നാഥനെ സ്തുതിച്ചു സ്തുതിച്ചു പാടാം കാലത്തിലതുല്യനായ്‌ അവതാരം ചെയ്തോനെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
Verse 3
പാപം തെല്ലുമേശാതെ നടകൊണ്ട നാഥനെ സ്തുതിച്ചു സ്തുതിച്ചു പാടാം പാപികളെ സ്നേനഹിച്ചു പാപത്തെ വെറുത്തോനെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
Verse 4
കാൽവറിയിൽ ക്രൂശതിൽ ജീവൻ തന്ന നാഥനെ സ്തുതിച്ചു സ്തുതിച്ചു പാടാം കാരിരുമ്പിൻ ആണിയാൽ തുളയ്ക്കപ്പെട്ടീശനെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
Verse 5
മൂന്നാം നാളിൽ കല്ലറ തകർത്തുയിർത്തേശുവേ സ്തുതിച്ചു സ്തുതിച്ചു പാടാം പാപത്തിന്റെ ശമ്പളമാം മരണത്തെ ജയിച്ചോനെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?