LyricFront

Malpriyane enneshu nayakane eppol varum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ എന്നേശുവേ വാന മേഘേ വേഗം വന്നീടണേ
Verse 2
മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ
Verse 3
വെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽ ചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻ ബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേ
Verse 4
സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?