LyricFront

Maname pakshiganagal unarnnitha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക Verse 2: മനമേ നിന്നെപ്പരമോന്നതൻ പരിപലിക്കുന്നതിനെ നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ Verse 3: മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നു മൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്റെ മനമേ Verse 4: മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ- ട്ടുറക്കം തെളിഞ്ഞുടനെ നിന്റെ പരനെപാടി സ്തുതിക്ക Verse 5: പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽ പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക Verse 6: ഒരു വസരമുഷസ്സായപ്പോൾ പീലാത്തോസിന്റെ അരികിൽ പരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക Verse 7: പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേ പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു Verse 8: മറിയാമതിരാവിലേശുവേ കാണാഞ്ഞിട്ടുള്ളം തകർന്നു കരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ?
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?