LyricFront

Maname sthuthika nee unnatha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനമെ സ്തുതിക്ക നീ ഉന്നത ദേവനെ തന്നുടെ മഹിമകൾ ഓർത്തു നിരന്തരം
Verse 2
വാക്കിനാളുവാം സർവ്വ ചരാചരം നിന്നുടെ മഹിമകൾ വർണ്ണിക്കുമ്പോൾ നാഥാ തൃക്കൈകളാലുളവാം ഞാനെങ്ങനെ തൃപ്പാദം തന്നിൽ മൗനമാകും
Verse 3
ആകാശ ഭൂമികളാകവെ ചമച്ചവൻ ആയതിൻ നടുവിലായ് എനിക്കായ് തൂങ്ങി കേണെനിക്കായവൻ കേവലം പാപിപോൽ കാരിരുമ്പാണിയിൽ കാരുണ്യനായകൻ
Verse 4
ആരിലുമുന്നതൻ യേശുമഹേശൻ ആണെനിക്കുന്നതൻ വിടുതലിന്നുദയം ആ തിരുപ്രഭയതെൻ അന്ധത നീക്കിയെൻ അന്തരേ വാഴുന്നെൻ ആത്മസഖിയവൻ
Verse 5
ചിന്തനം ചെയ്യുക അന്തരാത്മാവിനാൽ നമ്മുടെ പ്രാണനു വലിയവ ചെയ്തവൻ ആ തിരുസന്നിധൗ വീണു വണങ്ങിടാം സർവ്വ മഹത്വവും ദൈവത്തിനേകിടാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?