LyricFront

Manasamodaka maadhurya vachanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാനസമോദക മാധുര്യ വചനം ധ്യാനിക്കുമ്പോൾ കൃപയേകുപരാ ഓരോ ഹൃദന്തത്തിനാവശ്യമതുപോൽ നീരൊഴുക്കേകിടുക(2)
Verse 2
പാപാന്ധകാരം ദുരിതമാക്കും വേദപ്രമാണങ്ങളെ മോദമോടുൾക്കൊണ്ടേവരുമുണരാൻ നിൻ സ്വരം കേൾപ്പിക്കുക(2) മാനസ
Verse 3
ലാസറിൻ ജീവനേകിയ നാദം ദാസരിൻ കാതുകളിൽ ഓതുക നീ നിൻ ജീവന്റെ വചനം ഈ മൃതരാർത്തീടുവാൻ(2) മാനസ
Verse 4
പിൻതിരിഞ്ഞോടി താളടിയായി നിൻ കൃപ കൈവെടിഞ്ഞോർ താപമാനസാൽ ആവലായ് വരുവാൻ നിൻ സ്വരം കേൾപ്പിക്കുക(2) മാനസ
Verse 5
നിൻ ജനം നിന്നിൽ സുസ്ഥിരമാവാൻ വൻമഴയേകണമേ കന്മഷഹീന നിൻമൊഴിയേവാൻ നൽ മധുരാമൃതമേ(2) മാനസ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?