LyricFront

Manassode shapa marathil thungiya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാ നിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോ
Verse 2
പരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരം പരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോ
Verse 3
മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലം അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോ
Verse 4
നന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻ മന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോ
Verse 5
ദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻ സർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോ
Verse 6
മരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാ മുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൻ രക്തം ചൊരിഞ്ഞല്ലോ പാരിൽ
Verse 7
അരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോ തിരുപ്രതിമയാക്കടിമയേ കൃപ നിറഞ്ഞ കർത്താവേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?