LyricFront

Manassorukkuka namoru puthukkathinay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ് കർത്തനേശു സാക്ഷികളായ് (2) ഒത്തു ചേർന്നിടാം ഒത്തു പാടിടാം തന്റെ നാമ മഹത്വത്തിനായ് (2)
Verse 2
കണ്ണുനീരിൽ-നാം ഒരിമിച്ചു വിതച്ചീടുകിൽ ആർപ്പോടു കൊയ്തെടുക്കും (2) ആത്മശക്തിയിൽ അടരാടുമ്പോൾ അവനായ് നാം ജയമെടുക്കും (2)
Verse 3
നീർത്തോടുകൾ തേടുന്ന മാൻപേടപോൽ അതിദാഹത്തോടെ നമ്മൾ (2) ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ അവൻ നമ്മെ നിറച്ചീടുമേ (2)
Verse 4
ദൈവസ്നേഹത്തിൽ നാം ഒത്തു വളർന്നിടുമ്പോൾ ലോകരേശുവെ അറിയും (2) സഭ ഏകമായ് ഒരു ദേഹമായ് പ്രഭ വീശണം ഇഹത്തിൽ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?