Verse 1പല്ലവി
മനതാർ മുകുരത്തിൻ പ്രകാശം
മനുകുലതിൻ മതത്തിനെല്ലാം
പൊരുത്തം വരുത്തിവയ്ക്കും
Verse 2അനുപല്ലവി
മനസിവരും മദഭാവന നീക്കും
മഹിതമനസ്സുകൾ മാതൃകയാക്കും
മതിസുഖമനിശമശേഷമുദിക്കും
മറുത്തു പറഞ്ഞോർ വന്നു പദത്തിൽ നമസ്കരിക്കും മന...
Verse 3ചരണങ്ങൾ
1 മനമേ നീയിതുതള്ളിമുററും പടുകുഴിയിൽ
തുലയൊല്ലാപരനിതിൻചുററും പുതുവെളിച്ചം
തരുമേ നീയിൽകാഞ്ഞാൽച്ചെറ്റും ഭ്രമിച്ചിടേണ്ട
വിപരീതമാകിലോ നീച്ചുറ്റുനിനക്കിപ്പോഴു-
Verse 4തുള്ളകൃപതള്ളിടുകിൽ കൊള്ളയാകും നിന്റെ ഗുണമെല്ലാം- അതാൽ ക്ഷീണിച്ചു
ചള്ളപോലെയും യുറപ്പില്ലാത്തുള്ള മുള്ള പൊള്ളനാകുമില്ലാ-സംശയം സാത്താൻ
വെള്ളമെന്നപോലെ നിന്നെതൊള്ളതുറന്നുള്ളിലാക്കിയല്ലാ-തടങ്ങുകില്ലാ
കള്ളനുപദേശിയെന്ന ചള്ളുനാമം ധരിപ്പിക്കും വല്ലാതീ ലോകരെല്ലാം
Verse 5ഒരുവുരുശരിയെന്നുര ചെയ്തതു നീ
പിശകെന്നുടനേപറയേണ്ടിവരും
സ്ഥിരമതികളെക്കണ്ടാൽ മുഖം ചുളിച്ചീടും
അയൽക്കാരും പരിഹസിച്ചവിശ്വസിച്ചറച്ചിടും മനതാർ...
Verse 6പട്ടുകുപ്പായമയ്യോ! നിന്നെ മയക്കരുതേ
കട്ടിപ്പൊൻ മുടിയുമെൻ പൊന്നെ അതിനോടൊത്തു
മട്ടൂറും മൊഴികളും തന്നെ നിൻ വിശ്വാസത്തെ
കട്ടുപോകരുതെന്നു തന്നെ എനിക്കുള്ളാശ
Verse 7പട്ടിവിടെയിട്ടു ഭൂമിവിട്ടു നരൻ തട്ടുകേടയ് പോകും-ശവക്കുഴിയിൽ
പട്ടവല്ല പഴന്തുണിയിട്ടു കെട്ടിചെറ്റു മറവേകും അവനു ചെറു
തുട്ടുപോലുമിട്ടു കൊടുത്തൊട്ടു ദയകാട്ടുകില്ല ചാകും സമയമയ്യോ!
ചട്ടമിതാണെട്ടുകെട്ടിലഷ്ട്ടി ചെയ്തിരിപ്പവന്നുമാകും ഫലനുഭവം
Verse 8ബഹുതര ദുരിതം മനുജനു ഭുവനേ
ബന്ധുവർഗ്ഗമതുമെന്തിഹ വിജനേ
അന്തരംഗമതിലാമയഹരനെ
ചിന്തചെയ്ക ദിനവും മമ പ്രിയനെ മനതാർ ...
Verse 9ഏ-എന്നപോലെ മാനം നോക്കി നിലവിടൊല്ലാ
ബി-എന്നപോലെ പണം നോക്കി തന്നെയുമല്ലാ
സി-എന്നപോലെ മേനി നോക്കി - അതുവുമല്ല
ഡി-എന്നപോലെ സുഖം നോക്കി ഇനിയും കേൾക്ക
Verse 10യുക്തിയില്ലാ ശുഷ്ക വാദം നിസ്ത്രപം പരിഗ്രഹിച്ചു കൊണ്ടോ? പുറമേ നല്ല
യുക്തിയെന്നു തോന്നിടുമശുദ്ധരിൻ വചസ്സു കേട്ടുകൊണ്ടോ? കഥയില്ലാത്ത
ദുഷ് പ്രസംഗക്കാർ പറയും വിദ്യയില്ലാപ്പിണക്കുകൾ കൊണ്ടോ? നേരെ മറിച്ചു
വിദ്യയുള്ളോർ പറയുമബദ്ധവാക്കു വിലവച്ചു കൊണ്ടോ? തെറ്റിപ്പോകൊല്ലാ
Verse 11വിഷയ വിരക്തിയുമതി ദൃഢമതിയും
വിശ്വനാഥ പദസേവനരതിയും
ന്യായവർത്ത്മനി വിവേചനഗതിയും
ചേർന്ന ഭക്തനരുൾ നിൻ മുഴുനതിയും മനതാർ...
Verse 12ലൂത്തർ, കാൽവിൻ, ഇവരെയോർക്ക-വിക്ലിഫു, സ്വിംഗ്ലി,
ഹുസ്സെന്നിവരെയുമുൾച്ചേർക്ക-ക്രാന്മർ ചിതയിൽ
ഹസ്തമെരിക്കുന്നതും പാർക്ക-മനസ്സാക്ഷിയി
ന്നുക്കെവ്വിധമെന്നതു തീർക്ക-വയ്യാ തെല്ലുമേ
Verse 13പൊന്നു വചസ്സിനെതിരായ് മന്നവൻ നിയോഗമുണ്ടായ്‌വന്ന വിഷമകാലം
ബന്യനതുഗണിച്ചു ലൈസൻസുവാങ്ങാൻ മടിക്കയാലന്നു പന്തിരണ്ടാണ്ടു
ഖിന്നനായ്-തടവിൽ കിടന്നെന്നതു സ്മരിച്ചീടുകിൽ നന്നാണീശസേവക-
ർക്കിന്നതെവരാവുമെന്നതില്ലമനസ്സാക്ഷികാത്തു നിന്നാലെങ്കിലുമന്ത്യം
Verse 14പരമസുഖപ്രദമായൊരു ലോകം
തരുമഖിലേശ്വരനില്ല വിവാദം
ചിരതരമവിടിരുന്നതുലിതശോകം
സകലവും മറന്നിടാം സമുദിതമോദം മനതാർ...
Verse 15സൂചിമുനയളവുമാത്രം-മനസ്സാക്ഷിയെ
ന്നാരറിഞ്ഞഭിമാനപാത്രം-ആകുമതിനെ
പാരംതെളിയുമൊരുനേത്രം- കണക്കുകാത്തു
പോരുമവനേയതിമാത്രം-പരമപുമാൻ
Verse 16സത്യ ധനത്തിനുനല്ലനിത്യ കാവല്ക്കാരനായിട്ടാക്കും-അതാലവന്നു
സത്യമതുവിറ്റു തന്റെ കൊറ്റുകഴിവാനതൃപ്തി വായ്ക്കപൌൽ ചെന്നപോലെ
സത്യവിരുദ്ധമായൊന്നും സാദ്ധ്യമല്ല-ഞങ്ങൾക്കെ-ന്നവാക്കുംപടിജീവിച്ചു
ചിത്തമുറപ്പിച്ചു തന്റെ മൃത്യുവണയുമ്പോഴൊരു-ഭീയ്ക്കും വകകുടാതെ
Verse 17സുഖമൊടുമൃതിയാമലകടലിൻനടുവിൽ
സുരപതിതൻ വചനാമൃതപടവിൽ
കയറിയമ്മറുകരപ്പോമവനൊടുവിൽ
കുമതികൾഗണം കിടന്നുഴലുന്നഗടുവിൽ മനതാർ...