LyricFront

Manavaalan varunne manavaatti orunguka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മണവാളൻ വരുന്നേ മണവാട്ടി ഒരുങ്ങുക ന്യുനതകളൊന്നുമില്ലാതെ (2) യുദ്ധവും ക്ഷാമവും ഭൂകമ്പ വ്യാധികളും അവിടവിടെയായി നാം കേൾക്കുന്നല്ലോ (2)
Verse 2
സ്നേഹം കുറയുന്നു മത്സരം വർദ്ധിക്കുന്നു ഈ ലോക ചിന്തകളാൽ വലഞ്ഞീടുന്നു നശ്വരമാകുമീ ലോകത്തെ പിൻപറ്റാതെ നിത്യതലാക്കാക്കി ഓടിടുക(2) മണവാളൻ…
Verse 3
ക്ഷമിപ്പാൻ കഴിയില്ല താഴുവാൻ കഴിയില്ല അഹന്ത സ്വാർത്ഥത തിങ്ങിടുന്നു അലറും സിംഹം പോലെ ചുറ്റിത്തിരിയുന്ന പിശാചിൻ കൈയ്യിൽ നീ അകപ്പെടല്ലേ(2)മണവാളൻ…
Verse 4
ആരും ചതിക്കല്ലേ തന്ത്രത്തിൽ കുടുങ്ങല്ലേ ക്രിസ്തുവിൻ തലയോളം വളർന്നിടുക വസ്ത്രത്തെ വെണ്മയാക്കി വിശുദ്ധിയെ കാത്തുകൊൾക അപവാദിയെ നാം ജയിച്ചീടുക(2)മണവാളൻ…
Verse 5
ഭോഷ്ക്കു പറയല്ലേ നേരോടെ ജീവിക്കാം പ്രതിഫലം പ്രാപിപ്പാൻ ഒരുങ്ങീടുക ഉണരുക ഉണരുക ഉണർന്നു പ്രാർത്ഥിക്കാം കാഹളധ്വനി നാം കേട്ടിടാറായ്(2)മണവാളൻ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?