LyricFront

Manavaalan yeshu varunnithallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മണവാളൻ യേശു വരുന്നിതല്ലോ മണവാട്ടി വേഗം ഉണർന്നിടട്ടെ
Verse 2
ലോകമെങ്ങും ലക്ഷ്യം കണ്ടുതുടങ്ങി വേഗം വരും യേശു ലോക രക്ഷകൻ
Verse 3
അത്തിവൃക്ഷം പൂത്തു തളിർത്തു കാണ്മിൻ വീണ്ടെടുപ്പിൻ കാലമടുത്തിതല്ലോ
Verse 4
യുദ്ധവും പകർച്ച വ്യാധികളെല്ലാം ക്രിസ്തു വരവിന്റെ സത്യലക്ഷ്യങ്ങൾ
Verse 5
കള്ളനെന്നപോൽ താൻ വേഗം വരുന്നു വെള്ളവസ്ത്രമെല്ലാം കാത്തുകൊള്ളട്ടെ
Verse 6
കന്യകമാർ പത്തുമുറങ്ങീടുന്നു പാതിരാത്രിതന്നിൽ പ്രിയൻ വരുമേ
Verse 7
ദാസരെല്ലാം നിത്യം ജാഗരിക്കട്ടെ യേശുവരും സെക്കണ്ടറിഞ്ഞുകൂടാ
Verse 8
വരികയെന്നാവി-യോതുന്നതു പോൽ മണവാട്ടി കൂടെ പറന്നിടട്ടെ
Verse 9
ഗോപുരത്തിൽകൂടിയകത്തു പോവാൻ വസ്ത്രമലക്കുന്നോർ ഭാഗ്യമുള്ളവർ
Verse 10
പെരുമീനുദിച്ച വാനവിരവിൽ ഉഷകാലം വന്നിങ്ങടുത്തുവല്ലോ
Verse 11
വേഗം വരുന്നെന്നു മൊഴിഞ്ഞ പരാ വരിക മേഘത്തിൽ ഞങ്ങളെ ചേർപ്പാൻ
Verse 12
ഉണർന്നെഴുനേൽപ്പിൻ തിരുസഭയേ: എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?