LyricFront

Manavarkku raksha nalkaan swarggalokam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാനവർക്കു രക്ഷ നൽകാൻ സ്വർഗ്ഗലോകം വിട്ട വാനവനേ! യേശുനാഥാ! നമസ്കാരം
Verse 2
ദീനരിൽ കനിവു നിന്നെപ്പോലെ-യാർക്കുംകാണ്മാ നാവതല്ലേ മൂവുലകു തേടിയാലും
Verse 3
സത്യപാതയെന്തെന്നറിയാതെ നിന്റെ പല പുത്രരയ്യോ! മരുഭൂവിലുഴലുന്നു
Verse 4
നിത്യകൈകൾ കൊണ്ടവരെ താങ്ങി ദൈവ- ലോക മെത്തുവോളം നടത്തുക നസ്രിനാഥാ!
Verse 5
അന്ധകാരം ചുഴന്നൊരീ ഭൂവന-ത്തിൽ നിന്റെ ബന്ധുരമൊഴിയാലൊളിവീശുമല്ലോ
Verse 6
ക്ഷീണരാകുമടിയങ്ങൾ ശക്തരാവാൻ സ്വർഗ്ഗ ഭോജനമരുൾക ദേവാ ദിനം തോറും
Verse 7
നിൻതിരുമുഖത്തിൻ കാന്തി തെളിയിക്ക ഞങ്ങൾ ക്കന്തരംഗം കുളിർക്കുവാൻ തക്കവണ്ണം
Verse 8
സ്വാദെഴുന്ന പാലിനോടു പട-യേൽക്കും തവ ഗീരുകൾ കേൾപ്പതിന്നാശ വളരുന്നു
Verse 9
ശ്രദ്ധയോടു നിൻമൊഴികൾ കേട്ടു ഞങ്ങൾനിന്നിൽ ശക്തിയുക്തരാകുവതിന്നരുളേണം
Verse 10
ഉളളിലേറ്റമനൽതട്ടി ജഡ-ശൈത്യംനീങ്ങാൻ വല്ലഭനേ! ചൊരിക നിൻ ആത്മികാഗ്നി.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?