LyricFront

Mannaaye bhujikka jeeva appamaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി മന്നായെ ഭുജിക്ക ജീവ അപ്പമാം മന്നായെ നാം ഭുജിക്ക-ദിവ്യമൊഴിയാം മന്നായെ നാം ഭുജിക്ക
Verse 2
അനുപല്ലവി മന്നായാം യേശുവെനാം മോദമോടെ ഭൂജിക്ക എന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാകാൻ
Verse 3
ചരണങ്ങൾ 1 നാശവലയിൽ നാം ആശയറ്റോരായ് വാസം ചെയ്യാതെ ശ്രീ യേശുവെ നമ്പുക ക്രൂശിൽ പതിക്കകൺകൾ കാരുണ്യവാനെ കാണ്മാൻ മാശാപമെല്ലാമേറ്റ മാനുവേൽ ചൊന്നപോലെ മന്നാ…
Verse 4
എന്നെ തിന്നുന്നവൻ എന്നാലെ ജീവിക്കും എന്നിലോർപാപീ വിശ്വാസം വച്ചീടുകിൽ എന്നും ജീവിക്കുമവനെന്നും വിശക്കയില്ല എന്നും ദാഹിക്കയില്ല എന്നുചൊന്നയേശുവാം മന്നാ…
Verse 5
ജീവപിതാവെന്നെ ഭൂവിങ്കലയച്ചു ജീവിച്ചിടുന്നതും താതൻ മൂലമല്ലോ എന്നെ ഭുജിപ്പവനും അവ്വണ്ണം ഞാൻ മൂലമായ് ഉന്നത ജിവനുണ്ടാം എന്നു ചൊന്ന നാഥനാം മന്നാ…
Verse 6
എന്നിൽ വിശ്വസിക്ക എന്നിൽ നീ ജീവിക്ക എന്നുടെ ആത്മപ്രകാശം കൈക്കൊള്ളക ഇരുട്ടിൽ നടക്കയില്ല ഇടറി വീഴുകയില്ല മരിക്കിലും ജീവിച്ചിടും എന്നിൽ വിശ്വസിപ്പവൻ മന്നാ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?