LyricFront

Mannavane mahonnathane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മന്നവനെ മഹോന്നതനെ മരുവാസത്തിലെന്നും നീയഭയം കരുണയും കൃപയും നിറഞ്ഞവനെ നിൻ ദയ എന്നെന്നും വലിയതല്ലോ
Verse 2
ചതഞ്ഞതാം ഓട ഒടിക്കാത്തവൻ പുകയുന്ന തിരിയെ കെടുത്തിടാത്തോൻ പുതുക്കിപ്പണിയും തൻ വൻകൃപയാൽ പുതുജീവനേകിടും ആത്മാവിനാൽ
Verse 3
എപ്പോഴും ഞാൻ വന്നു പാർത്തിടുവാൻ നീയെനിക്കുറപ്പുള്ള പാറയല്ലോ വഴുതിടാതെൻ കാൽകളെയെന്നെന്നും ക്രിസ്തുവാം പാറമേൽ ഉറപ്പിക്കുന്നു
Verse 4
കഴുകനെപ്പോലെൻ യൗവ്വനത്തെ പുതുക്കി നന്മയാലവൻ നിറെച്ചിടുന്നു അത്യന്ത കൃപയെന്നിൽ പകർന്നിടുക അനുദിനമീ ഭൂവിൽ നിൻ സേവയ്ക്കായ്
Verse 5
ദരിദ്രനെ എന്നെന്നേക്കും മറക്കുകില്ല സാധുവിൻ പ്രത്യാശയ്ക്കോ ഭംഗം വരില്ല തൻ കൃപയാലവൻ നടത്തിടുമെ സ്വർഗ്ഗ സീയോൻ എത്തും നാൾ വരെയും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?