LyricFront

Manushyan ekanaayirikkunnathu nannalla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല മനുഷ്യനു തക്കതായ തുണ ആവശ്യമത്രെ കുടുംബം ദൈവിക പദ്ധതിയല്ലോ വിവാഹം എല്ലാവർക്കും മാന്യം
Verse 2
നിനക്കായി ദൈവം ഒരുക്കിയ ഭാര്യക്കായ്‌ നിന്റെ ശിരസ്സായിരിക്കുന്ന ഭർത്താവിനായ്‌ നിങ്ങൾക്കു ജനിക്കാനിരിക്കുന്ന മക്കൾക്കായ്​, മക്കളുടെ മക്കൾക്കായ്‌ അവരുടെ മക്കൾക്കായ്​
Verse 3
സ്തോത്രം... സ്തോത്രം... സ്തോത്രം...
Verse 4
ദയാപരൻ ദൈവം നൽകിടും ഒരു നൽ കുടുംബ ജീവിതവും തിരുവായ്‌ മൊഴിഞ്ഞ നന്മകളും വചനത്തിലെ അനുഗ്രഹവും
Verse 5
നിൻ മക്കൾ നിന്റെ മേശക്കു ചുറ്റും ഒലിവു തൈകൾ പോൽ നിൻ മക്കൾ മാന്യരും അവർ സമാധാനം ഏറ്റവും വലിയതുമായിരിക്കുമെ
Verse 6
ഒരു നല്ല പങ്കാളിയും സന്തുഷ്ടമാം ജീവിതവും ആരോഗ്യം, സമാധാനവും ദൈവം നിനക്കൊരുക്കുന്നല്ലോ
Verse 7
രണ്ടല്ല നിങ്ങൾ ഒന്നത്രെ യോജിപ്പിച്ചതു ദൈവമാം ജനിക്കട്ടെ മക്കൾ നിങ്ങളിൽ വളരട്ടെ ആത്മപൂർണ്ണരായ്‌
Verse 8
ഭൗതിക നന്മകളും ആത്മിക വരങ്ങളും അനുഗ്രഹമാകും തലമുറയും ദൈവം നിനക്കൊരുക്കുന്നല്ലോ
Verse 9
വസിക്ക വിശുദ്ധിയിൽ നീ ദിനം നടക്ക ദൈവത്തോടു കൂടെ നീ ക്ഷമിക്ക ദൈവം ഒരുക്കും വരെ രുചിക്ക ദൈവം എത്ര നല്ലവൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?