LyricFront

Manuvalaa ninakku vandanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനുവലാ നിനക്കു വന്ദനം അനന്ത കീർത്തനം പരനേ കനിഞ്ഞു നിൻ മനമുരുകിയെന്നെ നിൻ കമനിയാക്കിയ-തോർത്തു
Verse 2
ഒരിക്കലും നിന്നെ പിരിഞ്ഞിരിപ്പതിനെനിക്കു സംഗതിയരുതേ-നിന്റെ തിരുമുഖം കണ്ടെന്നകമലരലിഞ്ഞിടുന്നു നീതിയിൻ കതിരേ
Verse 3
മരണ വിഷത്തെ രുചിച്ചു നീയെന്നെ മരണത്തിൽ നിന്നു വിടർത്തി-നിന്റെ പരമ നീതിയിന്നവകാശം തന്നിട്ടമരലോകത്തിൽ കടത്തി
Verse 4
എതിരിയിൻ നുകത്തടിയൊടിച്ചെനിക്കതി സ്വത്രന്തത നൽകി-നിന്റെ പുതു മനസ്സിനെ ധരിച്ചു സതതം വസിപ്പാൻ വദിച്ചതോർത്തു
Verse 5
കരുണ നിറഞ്ഞ കരത്താലെന്നെ നിൻ കരളിനോടേറ്റമണച്ചു-നിത്യം അരിഗണങ്ങളിൻ ശരനിരകളെ അകറ്റി ആശ്ലേഷിച്ചീടുന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?