LyricFront

Manuvel mannavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മനുവേൽ മന്നവനേ-പരനേ മനുവായ് വന്നവനേ മനുവേലാ നിൻ മനമലിഞ്ഞരികിൽ വരികാ വൈകാതെ-പരനേ മനു
Verse 2
കരുണയിനുടയോനെ എന്നതീ ദുരിതം കാണണമേ പരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ മനു...
Verse 3
അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേ ഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ മനു...
Verse 4
പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻ തേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ മനു...
Verse 5
ശരണം നീയല്ലാതടിയ-നൊരുവനുമില്ലയോ മരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ മനു...
Verse 6
നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടും കണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ മനു...
Verse 7
അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടും കരുണാവാരിധിയേ വന്നെന്റെ കരളു തണുപ്പിക്ക-പരനേ മനു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?