LyricFront

Manuvel manujasutha ninte manamerum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാനുവേൽ മനുജസുതാ-നിന്റെ മാനമേറും തൃപ്പാദങ്ങൾ വണങ്ങി ഞങ്ങൾ മംഗളമോതിടുന്നിതാ-നിത്യം മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ
Verse 2
ഏദനിലാദി മനുജർ-ചെയ്ത പാതകം പരിഹരിപ്പാൻ ഭൂതലേ വന്നു ക്രൂശതിൽ മരിച്ചുയിർത്ത-നിന്റെ പേശലമാം ചരിതമെന്തതി വിപുലം-
Verse 3
വൻപരുമനുനിമിഷം-പാടി കുമ്പിടുന്ന ഗുണമെഴുമധിപതിയെ ചെമ്പകമലർ തൊഴുന്ന-പാദ- മൻപിനോടെ നമിക്കുന്നു നമിക്കുന്നിതാ-
Verse 4
നീചരായ് ഗണിച്ചിരുന്ന പേത്ര- നാദിയായ ധീവരരെ ദിവ്യകൃപയാൽ ശേഷികൊണ്ടലങ്കരിച്ചു പരം പ്രേഷണം ചെയ്തവനിയിൽ ഗുരുക്കളായ് നീ-
Verse 5
വന്ദനം പരമഗുരോ നിന്റെ നന്ദനീയമാം ഗുണങ്ങളുരപ്പതാമോ ചന്ദനം പുഴുകിവയേക്കാളും തോന്നിടുന്നു നിൻ ചരിതം സുരഭിയായി-
Verse 6
അൽപ്പമാമുപകരണം കൊണ്ടു നല്പെഴുന്ന മഹത്തായ വേലകൾ ചെയ്യും ശില്പികൾക്കുടയവനേ നീയേ ചിൽപുരുഷൻ ചിരന്തന നമസ്കാരം-...
Verse 7
കഷ്ടതയുടെ നടുവിൽ ഞങ്ങൾ പെട്ടുഴന്നു വലയുന്നുണ്ടാകയാൽ ദേവ തൊട്ടുനിന്നോമന കൈയ്യാൽ പാരം ചുട്ടുനീറും മനസ്സിനെ തണുപ്പിക്കണേ-...
Verse 8
സ്ഫീതമാം കരിമുകിലേ സാധു ചാതമങ്ങളാണു ഞങ്ങൾ നീ തരുന്നോരു ശീകരമനുഭവിച്ചു സർവ്വ ശോകവും ശമിപ്പിക്കുവാൻ കൃപ ചെയ്യണേ-
Verse 9
ആശയുമനുസൃതിയും സ്നേഹ പാശബന്ധം വിനയവും വിമലതയും ദാസരിൽ വളർത്തണമേ നിത്യം യേശുനാഥാ നമസ്കാരം നമസ്കാരമേ-
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?