LyricFront

Maraname vishamengu ninte

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മരണമേ വിഷമെങ്ങു നിന്റെ വിജയവുമെവിടെ എന്നേശു മരണത്തെ ജയിച്ചു തനിക്കു സ്തുതി ഹല്ലേലുയ്യാ
Verse 2
തൻ ക്രൂശിൽ ഞാനും ഹാ മരിച്ചു നിത്യമാം ജീവൻ കൈവരിച്ചു തന്നിൽ ഞാൻ സർവ്വവും ലയിച്ചു ഹല്ലേലുയ്യാ
Verse 3
എൻ ജീവൻ ക്രിസ്തുവിൽ ഭദ്രം മനമേ പാടുക സ്തോത്രം എന്നഭയം തൻ കൃപമാത്രം ഹല്ലേലുയ്യാ
Verse 4
വൃഥാവിലല്ല ഞാൻ ചെയ്യും പ്രയത്നം ഒടുവിൽ ഞാൻ കൊയ്യും തടയുവാൻ ഇല്ലൊരു കൈയ്യും ഹല്ലേലുയ്യാ
Verse 5
പ്രത്യാശയറ്റവരേപ്പോൽ അല്ല നാം ക്രിസ്തുവിൽ മരിപ്പോർ ഉയിർക്കും താൻ വരുമപ്പോൾ ഹല്ലേലുയ്യാ
Verse 6
സ്വർലോക കാഹളം ധ്വനിക്കും മരിച്ചോ - രക്ഷണമുയിർക്കും തൻ തേജസ്സക്ഷയം ധരിക്കും ഹല്ലേലുയ്യാ
Verse 7
എൻ ദേഹം മൺമയമെന്നാൽ ഇനിയും താൻ വരുമന്നാൾ വിളങ്ങും തേജസ്സിൽ നന്നായ് ഹല്ലേലുയ്യാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?