LyricFront

Maranamenikkoru maniyaravaathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മരണമെനിക്കൊരു മണിയറവാതിൽ ആത്മമണാളനെ കാണുന്ന വേദി വിരഹമൊ വിനകളൊ വരികയില്ലിനിയും വിരവിൽ ഞാനണഞ്ഞിടും പിരിയാത്ത ഭവനെ
Verse 2
കർത്താവ് വാനിൽ വന്നിടുന്നേരം കാഹളധ്വനിയും മുഴങ്ങുമന്നേരം മണ്ണിലുറങ്ങുന്ന വിശുദ്ധരുയിർക്കും മന്നിലിരിക്കും നാം രൂപാന്തരപ്പെടും
Verse 3
കണ്ണിമക്കുന്നിടെ ഒന്നിച്ചു ചേർന്നിടും കന്മഷമകന്ന് എന്നാത്മ ദേഹി ദേഹം പിന്നെ പിരിയാതെ മന്നവനോടൊത്ത് മിന്നിടുമെന്നുടൽ തേജസ്സിനാൽ നിത്യം
Verse 4
വിട്ടുപിരിഞ്ഞിനി കർത്താവിനോടൊത്ത് ഉത്തമമായൊരു നിത്യതയിലെത്തും കഷ്ടത കണ്ണുനീർ മറന്നീടുമന്ന് കർത്താവ് തന്നിടും പ്രതിഫലമന്ന്
Verse 5
മരണമെനിക്കിനി ലാഭമതാകയാൽ മരുവിലെ മാനങ്ങൾ ഛേതമെന്നെണ്ണി മരുവിടും യേശുവിൻ മാനത്തിനായി വരുമവൻ മഹസ്സിൽ മണിയറയൊരുക്കി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?