LyricFront

Marannu pokaathe nee maname jeevan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മറന്നുപോകാതെ നീ മനമേ ജീവൻ പറന്നുപോകും വേഗം ജഡം മണ്ണായിടുമേ
Verse 2
പിറന്നനേരം മുതൽ നിന്നെ എപ്പോൾ മറിച്ചിടാമോയെന്നു മരണം നിൽക്കുന്നേ കുറഞ്ഞൊന്നു താമസമെന്യേ നിന്നെ- മറുലോകത്താക്കിടുവാനൊരുങ്ങുന്നേ
Verse 3
ശക്തി സുഖം ധനം എല്ലാം സർവ്വശക്തൻ നിന്നെ വിളിച്ചിടുന്ന കാലം മാത്രനേരം ജപം ചൊല്ലാൻ കൂടെ ചേർത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം
Verse 4
മൃത്യുവന്നിടുന്ന കാലം ബാല്യ-വൃദ്ധതയൗവ്വനം ഏതുകാലത്തോ രാത്രിയിലോ പകൽ താനോ എന്തോ മർത്യരറിയുന്നില്ലന്ത്യകാലത്തെ
Verse 5
വീട്ടിൽവച്ചോ കാട്ടിൽവച്ചോ അതികോഷ്ഠമുള്ള സമുദ്രത്തിങ്കൽ വച്ചോ കട്ടിൽകിടക്കയിൽ വച്ചോ മൃത്യു വെട്ടുവാൻ മൂർച്ച കൂട്ടുന്നെങ്ങുവച്ചോ
Verse 6
രോഗം ക്ഷാമം ശണ്ഠകൊണ്ടോവിഷനാഗം ദുഷ്ടമൃഗം മിന്നിടകൊണ്ടോ വേറെ വിപത്തുകൾകൊണ്ടോ ജീവൻ മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ
Verse 7
ഇപ്പോഴൊരുങ്ങേണം നെഞ്ചേ ഇനി പിൽപാടാകട്ടെന്നു വയ്ക്കാതെ നെഞ്ചേ ചിൽപ്പരന്നേൽപ്പിക്ക നിന്നെ എന്നാൽ സ്വർപ്പൂരത്തിൽ എന്നും വാണിടാം പിന്നെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?