LyricFront

Mararuthe mukham maraykkaruthe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാറരുതേ മുഖം മറയ്ക്കരുതേ തള്ളരുതെന്നെ തള്ളരുതേ
Verse 2
ജീവിതം യേശുവേ തിരുഹിതം പോൽ നടത്തുവാനായ് തന്നെ വരുന്നരികിൽ കടത്തരുതെന്മന ചിന്തകളിൽ നശിപ്പിക്കും പണകൊതിയിന്നലകൾ മാറരുതേ…
Verse 3
മരുഭൂവാ-മിഹത്തിൽ ഞാനഭയാർത്ഥി കരങ്ങളിൽ ജലമില്ല കുടിപ്പാനായ് അടുത്തെങ്ങും തണലില്ല വസിപ്പാനായ് അവിടെയും നിന്മുഖം മറയ്ക്കരുതെ മാറരുതേ…
Verse 4
ഒരിക്കലീ ജഗത്തേയും ജഡത്തേയും പിരിയുമ്പോളാരുണ്ടെന്നെ നടത്താൻ ഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻ വൻ കൃപയും തിരുമുഖവും തന്നെ മാറരുതേ…
Verse 5
കേഴുന്നില്ല മനം നടുങ്ങുന്നില്ല പാടുന്നു ഞാൻ പക്ഷി പറവയേപോൽ വീഴുന്നു ഞാൻ തിരു പാദങ്ങളിൽ പദവിയല്ലോ നിൻ പിതൃസ്നേഹം മാറരുതേ...
Verse 6
കരങ്ങളെ നീട്ടുക പ്രിയതാതാ നടപ്പിലെൻ കാലുകൾ വഴുതാതെ കിടക്കയിൽ ഹൃദയം പതറാതെ മരിച്ചാലെൻ ജീവിതം തകരാതെ മാറരുതേ...
Verse 7
ധനശിഷ്ടം കരുതുന്ന ധനവാന്മാർ കുഞ്ഞുങ്ങൾക്കായതു കരുതുമ്പോൾ കേവലം ഒരു ചെറുപൈതൽ പോൽ കാലചക്രം ഗതിയറിയുന്നില്ല മാറരുതേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?