മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്
എന്നെന്നും കരുതിടുവാൻ എന്നേശു അരികിലുണ്ട് (2)
എന്നെ താങ്ങി നടത്തിടുവാൻ എന്നും കൂടെ നടന്നിടുവാൻ;
നേർപാതയിൽ നയിച്ചിടുവാൻ എന്റെ യേശു അരികിലുണ്ട് (2)
Verse 2
നീറുന്ന വേളകളിൽ എൻ ജീവൻ തളർന്നിടുമ്പോൾ
ഭൂവാസ ദുരിതങ്ങളാൽ ആശ്വാസം അകന്നിടുമ്പോൾ;
ഹാഗാറിൻ വേദനയിൽ തണലേകിയോൻ കൂടെയുണ്ട്(2)
Verse 3
അഴലേറും ജീവിതത്തിൽ വൻ കാറ്റുകൾ അടിച്ചിടുമ്പോൾ
കണ്ണുനീരിൻ താഴ്വരയിൽ മരണത്തിൻ കൂരിരുളിൽ;
ഹൃദയം തകർന്നിടുമ്പോൾ എന്റെ യേശു അരികിലുണ്ട്(2)