മാറാത്തവൻ വാക്കു മാറാത്തവൻ
കൂടെയുണ്ടെന്നരുൾ ചെയ്തവൻ
മാറുകില്ല വാക്കു മാറുകില്ല
ഒരു നാളിലും കൈവിടില്ല
Verse 2
ഹാ എത്ര ആനന്ദമേ ജീവിതം
ഭീതി തെല്ലുമില്ല ജീവിതം
കാവലിനായ് തന്റെ ദൂതരെന്റെ
ചുറ്റും ജാഗരിക്കുന്നെപ്പോഴും
പാടുമെൻ ജീവിതകാലമെല്ലാം
നന്ദിയോടെ സ്തുതിച്ചിടും ഞാൻ
Verse 3
ഏകനായ് ഈ മരു യാത്രയതിൽ
ദാഹമേറ്റു വലഞ്ഞീടുമ്പോൾ;
ജീവന്റെ നീർ തരുമക്ഷണത്തിൽ
തൃപ്തനാക്കി നടത്തുമവൻ(2) ഹാ എത്ര...
Verse 4
എല്ലാ വഴികളും എന്റെ മുമ്പിൽ
ശത്രു ബന്ധിച്ചു മുദ്രവച്ചാൽ;
സ്വർഗ്ഗകവാടം തുറക്കുമെനിക്കായ്
സൈന്യം വരും നിശ്ചയം(2) ഹാ എത്ര...