LyricFront

Maravidam aayenikkeshuvunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മറവിടം ആയെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ ചിറകടിയിൽ മറന്നിടാതിവിടെന്നെ കരുതിടുവാൻ മാറാതെയവനെന്റെ അരികിലുണ്ട്
Verse 2
അനുദിനവും അനുഗമിപ്പാൻ അവൻ നല്ല മാതൃകയാകുന്നെനിക്ക് ആനന്ദജീവിത വഴിയിലിന്ന് അനുഗ്രഹമായെന്നെ നടത്തിടുന്നു
Verse 3
വിളിച്ച ദൈവം വിശ്വസ്തനല്ലോ വഴിയിൽ വലഞ്ഞു ഞാനലയാനിട വരികയില്ലവനെന്നെ പിരികയില്ല വലതുകൈ പിടിച്ചെന്നെ നടത്തിടുന്നു
Verse 4
ഇതാ വേഗം ഞാൻ വാനവിരവിൽ ഇനിയും വരുമെന്നരുളിച്ചെയ്ത ഈ നല്ല നാഥനെ കാണുവാനായ് ഇരവും പകലുമെണ്ണി വസിച്ചിടുന്നു
Verse 5
പലവിധമാം എതിരുകളെൻ പാതയിലടിക്കടി ഉയർന്നിടുമ്പോൾ പാലിക്കും പരിചോടെ പരമനെന്നെ പതറാതെ നിൽക്കുവാൻ ബലം തരുന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?