Verse 1മറവിടത്തിൽ എന്നെ മറയ്ക്കുന്നവൻ
വലം കൈയിലെന്നെ വഹിക്കുന്നവൻ
പ്രാണനെ മരണത്തിന് ഏല്പിക്കാതെ
സൂക്ഷിക്കും നമ്മെ അന്ത്യം വരെ
Verse 2Pre chorus
കൃപയേറും ഈ ഭൂമിയിൽ
ദിനംതോറും നടത്തും ഈ ധരയിൽ
വേദനകൾ ഏറിടും ജീവിതത്തിൽ
ആശ്വാസമായി വരും നല്ല സഖിയായി
Verse 3Chorus
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
Verse 4വാക്ക് പറഞ്ഞവൻ വിശ്വസ്തനല്ലൊ
വാഗ്ദത്തങ്ങൾക്ക് ഒരു മാറ്റം ഇല്ലല്ലോ
വിളിച്ച ദൈവം നല്ലവനല്ലോ
വഴി നടത്തും നമ്മെ ശ്രേഷ്ഠമായെന്നും
Verse 5കരുണയിൻ കരങ്ങൾ കൂടെയുള്ളപ്പോൾ
ഭയം കൂടാതെ നാം മുന്നേറിടാം
കഷ്ടങ്ങളിൽ നല്ല തുണയായി
താങ്ങിടും നമ്മെ അത്ഭുതമായി