മരുഭൂമിയാം എൻ ജീവിതത്തെ
മലർവാടിയാക്കിയ ദൈവസ്നേഹം
മരുവിലെ ക്ലേശങ്ങൾ അലയടിച്ചുയരുമ്പോൾ
മഹത്വത്തിൻ കരത്തിൽ വഹിച്ച സ്നേഹം (2)
Verse 2
chorus
ഈ സ്നേഹമെ ദിവ്യ സ്നേഹമെ
അതിന്നാഴം ഉയരം അവർണ്ണനീയം (2)
Verse 3
ആരും സഹായം ഇല്ലാതെ പാരിൽ
അലയുമ്പോൾ എൻ മനം കവർന്ന സ്നേഹം
ആലംബഹീനർക്കു ആശ്വാസമായി
അവലംബമായി ഉയരും സ്നേഹം
Verse 4:
അമ്മ തൻ കുഞ്ഞിനെ മറന്നീടിലും
മറക്കാത്ത സ്നേഹം ആ ദിവ്യ സ്നേഹം
കാണാതെ പോയൊരു കുഞ്ഞാടിനെ തേടി
മാർവ്വോടണച്ച എൻ ക്രൂശിൻ സ്നേഹം